17.1 C
New York
Saturday, October 16, 2021
Home Kerala നാടകത്തിൽ നിന്ന് മികച്ച നടന്, തിലകന്‍റെ പേരിൽ സംസ്ഥാന അവാർഡ് ഏർപ്പെടുത്തും

നാടകത്തിൽ നിന്ന് മികച്ച നടന്, തിലകന്‍റെ പേരിൽ സംസ്ഥാന അവാർഡ് ഏർപ്പെടുത്തും

അഭ്രപാളിയിൽ പകരക്കാരനില്ലാത്ത നടനായ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകനെന്നും, നടനമറിയാമെങ്കിലും നാട്യ മറിയാത്ത നടൻ അതായിരുന്നു അദ്ദേഹമെന്നും, സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ അതുല്യനടൻ തിലകൻ്റെ ഒൻപതാം ചരമവാർഷിക അനുസ്മരണം സൂം മീറ്റിംഗിലുടെ ഉദ്ഘാടനം ചെയ്ത് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻ്റ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ് പറഞ്ഞു.

പുതുതലമുറയ്ക്ക് അദ്ദേഹത്തിൻ്റെ ജീവിതം ഒരു ടെക്സ്റ്റ് ബുക്കാണ്. നായകൻമാർ മാത്രം മികച്ച നടൻമാർ എന്ന് പറയുന്ന കാലത്ത് തിലകൻ വൈവിധ്യമാർന്ന വേഷത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു.നെഗറ്റീവ് റോളുകളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ആ കയ്യികളിൽഭദ്രമായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ പോൾ പൗലോ ക്കാരൻ മലയാള സിനിമയിലെ തന്നെ മികച്ച വില്ലനായി അറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള ബുക്ക് മാർക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രൻ, സാഹിത്യക്കാരൻ ഏബ്രഹാം തടിയൂർ ,അഡ്വ. കെ. ജയവർമ്മ, നാടക നടൻ കടമ്മനിട്ട കരുണാകരൻ, യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ,സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ, പി. സക്കീർ ശാന്തി ,ജോജു ജോർജ്ജ് തോമസ് തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു.

അടുത്ത വർഷം മുതൽ തിലകൻ്റെ പേരിൽ നാടകരംഗത്ത് നിന്ന് മികച്ച നടന് അവാർഡ് ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു. മെമൻ്റേയും 15001 രൂപയും നൽകും എന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ പറഞ്ഞു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: