കോട്ടയം:നാഗമ്പടം അപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു.
നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശൻ്റെ ഭാര്യ നിഷ (43)യാണ് മരിച്ചത്.
കോട്ടയത്ത് ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്.
ജോലിക്കായി രാവിലെ 9 മണിയോടെ ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ കോട്ടയത്തേക്ക് വരുമ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
നിഷയുടെ തലയിലൂടെയാണ് ടോറസിൻ്റെ ചക്രങ്ങൾ കയറിയിറങ്ങിയത്.
ടോറസിനെ മറികടക്കുന്നതിനിടെ എതിരെ മറ്റൊരു വാഹനം എത്തിയപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് നിഷ താഴേക്ക് വീഴുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.