17.1 C
New York
Tuesday, March 28, 2023
Home Kerala നഷ്ടപരിഹാരം നൽകാൻ തീരുമാനംടോറസുടമകളുടെ വില്ലത്തരത്തിന് നോ പറഞ്ഞ് മാണി സി കാപ്പൻ താരമായി

നഷ്ടപരിഹാരം നൽകാൻ തീരുമാനംടോറസുടമകളുടെ വില്ലത്തരത്തിന് നോ പറഞ്ഞ് മാണി സി കാപ്പൻ താരമായി

നഷ്ടപരിഹാരം നൽകാൻ തീരുമാനം
ടോറസുടമകളുടെ വില്ലത്തരത്തിന് നോ പറഞ്ഞ് മാണി സി കാപ്പൻ താരമായി

മേലുകാവ്: സിനിമാ സ്റ്റൈലിൽ വില്ലത്തരവുമായി ടോറസ് ഉടമകൾ; എന്നാൽ വില്ലത്തരം പാലായിൽ ചെലവാകില്ലെന്നു സിനിമാതാരം കൂടിയായ മാണി സി കാപ്പൻ എം എൽ എ. നാട്ടുകാർ തടഞ്ഞിട്ട ടോറസുകളുമായി കടക്കാൻ ശ്രമിച്ചപ്പോൾ നാടൻ ശൈലിയിൽ മുണ്ടുമടക്കിക്കുത്തി മുന്നിൽ കിടന്ന ടോറസിൻ്റെ ഡോറു തുറന്ന് താക്കോൽ എം എൽ എ വലിച്ചൂരി എടുത്തതോടെ നാട്ടുകാർ കൈയ്യടിച്ചു. ഇതോടെ ടോറസുടമകൾ വാഹനങ്ങളുമായി പോകുന്നതിൽ നിന്നും പിൻവാങ്ങി. കാഞ്ഞിരം കവലയിൽ   നിയന്ത്രണംവിട്ട ടോറസ് ലോറി  ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്സി ജെയിംസിൻ്റെ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ ചേർന്ന ചർച്ചയ്ക്കിടെയാണ് സംഭവം. തുടർന്നു പുനരാരംഭിച്ച ചർച്ചയെത്തുടർന്ന് വീടിനുണ്ടായ നഷ്ടത്തിന് പരിഹാരം നൽകാൻ തീരുമാനമായി. വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ, ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ എത്തി വിലയിരുത്തും. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് അനുമാനിക്കുന്നു. ഇൻഷ്വറൻസ് തുകയ്ക്ക് പുറമെ നഷ്ടമുണ്ടായതിൻ്റെ  പൂർണ്ണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കുമെന്നാണ് ധാരണ. ഒപ്പം പൂർണമായി തകർന്ന  രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിൻ്റെയും ഇൻഷ്വറൻസ് തുകയ്ക്ക് പുറമെയുള്ള തുക ടോറസ് ഉടമയും വഹിക്കും. വീട് പുനർ നിർമ്മിക്കുന്നതുവരെ ചിലവാകുന്ന 3 മാസവാടകയായി 20000 രൂപയും നഷ്ടപരിഹാരമായി നൽകും.
മാണി സി കാപ്പൻ എം എൽ എയുടെ അധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി ജെ ബെഞ്ചമിൻ തടത്തിപ്ലാക്കൽ, മേലുകാവ് സർക്കിൾ ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, മേലുകാവ് രണ്ടാം വാർഡ് മെമ്പർ പ്രസന്ന സോമൻ, എം എ സി എസ് പ്രസിഡൻ്റ് ജോസഫ് ജേക്കബ് , ജന പ്രതിനിധികൾ എന്നിവർ മധ്യസ്ഥ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഇനിയൊരു അപകടം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ. ചർച്ചയിൽ തീരുമാനമായതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞ ടോറസ് വാഹനങ്ങൾ വിട്ടയച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്...

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന...

സിപിഎം പുറത്താക്കിയ ലോക്കൽ കമ്മിറ്റിയംഗം മരിച്ച നിലയിൽ.

കണ്ണൂർ: സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം മുരളീധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വലിയ വെളിച്ചത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത്...
WP2Social Auto Publish Powered By : XYZScripts.com
error: