നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന എൻ.ഡി.എ. സർക്കാർ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങുകയും അങ്ങനെ രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്കു വിട്ടുനൽകുകയും ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.