നമ്പര്‍ 13 വാഹനത്തിൻ്റെ മന്ത്രിയാകാൻ ആലപ്പുഴ മന്ത്രി തന്നെ മുന്നിട്ടെത്തി.
കൃഷിമന്ത്രി പി.പ്രസാദ് 13 ഇനി തൻ്റെ ഔദ്യോഗീക വാഹനത്തിൻ്റെ നമ്പറാക്കും.
മൻമോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആൻ്റണി രാജുവും ഏറ്റെടുത്തു.
അന്ധവിശ്വാസം മൂലം മന്ത്രിമാരാകുന്ന ആകുന്ന ഏറ്റെടുക്കാത്ത നമ്പറാണ് 13.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്ക് എല്ലാ മന്ത്രിമാരും എത്തിയത് സ്വകാര്യ വാഹനത്തിലെത്തിയെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുന്ന നേരം സ്റ്റേറ്റ് കാര്‍ റെഡിയായിരുന്നു. ഓരോ മന്ത്രിമാരും അവര്‍ക്ക് നിശ്ചയിച്ച നമ്പര്‍ വാഹനങ്ങളില്‍ കയറി.
മന്ത്രിമാര്‍ക്ക് വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ടൂറിസം വകുപ്പാണ് വാഹനങ്ങള്‍ കൈമാറുക. ഇത്തവണ ടൂറിസം വകുപ്പ് കൈമാറിയ വാഹനങ്ങളില്‍ 13ാം നമ്പര്‍ ഇല്ലായിരുന്നു. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കാമെന്നാണ് തീരുമാനിച്ചത്.
2016ല്‍ ധനമന്ത്രി തോമസ് ഐസക് നമ്പര്‍ 13 ചോദിച്ചുവാങ്ങുകയാണ് ചെയ്തത്. ഏറ്റെടുക്കാന്‍ ഭയക്കുന്ന മന്മോഹന് ബംഗ്ലാവും അദ്ദേഹം ചോദിച്ചുവാങ്ങിയിരുന്നു. ഇത്തവണ അദ്ദേഹം മല്‍സരിച്ചില്ല. തുടര്‍ന്നാണ് ആര്‍ക്ക് കിട്ടുമെന്ന ചര്‍ച്ച വന്നത്.