കൊച്ചി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വൻ്റി20. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
ട്വൻ്റി20യുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. പിജെ ജോസഫിൻ്റെ മരുമകൻ ജോ ജോസഫാണ് കോതമംഗലത്തെ സ്ഥാനാർത്ഥി. ചലച്ചിത്രതാരം ശ്രീനിവാസൻ, സംവിധായകൻ സിദ്ദിഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങിയവർ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
ദൃശ്യ മാധ്യമ പ്രവർത്തകനായ സി എൻ പ്രകാശാണ് മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി. കുന്നത്തുനാട് ഡോ. സുജിത്ത് പി സുരേന്ദ്രൻ, പെരുമ്പൂലിൽ ചിത്ര സുകുമാരൻ, വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കൽ എന്നിവരാണ് സ്ഥാനാർത്ഥികൾ.