17.1 C
New York
Saturday, January 22, 2022
Home Kerala നടൻ പൃഥ്വിരാജിനെതിരെ; തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം, സംഭവം മുല്ലപ്പെരിയാർ വിഷയത്തിൽ

നടൻ പൃഥ്വിരാജിനെതിരെ; തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം, സംഭവം മുല്ലപ്പെരിയാർ വിഷയത്തിൽ

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധം. തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പൃഥ്വി നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്​ടര്‍ക്കും എസ്​.പിക്കും പരാതി നല്‍കിയെന്ന് സംഘടന ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി അറിയിച്ചു.

പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകനും ആവശ്യപ്പെട്ടു. ട്വിറ്ററിലും താരത്തിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. പൃഥ്വി യഥാർഥ മലയാളി ആണെങ്കിൽ ഇനി തമിഴ് സിനിമയിൽ അഭിനയിക്കില്ലെന്നും തമിഴ്നാട്ടിൽ കാലുകുത്തില്ലെന്നും പ്രഖ്യാപിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്.

125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്നും പൊളിച്ചുപണിയണമെന്നുമാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെയായാലും 125 വർഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവർത്തിപ്പിക്കുന്നതിനു ന്യായീകരണം ഇല്ലെന്നും രാഷ്ട്രീയവും കാരണങ്ങൾ മാറ്റിവച്ച് ഇക്കാര്യത്തിൽ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിതെന്നും പൃഥ്വിരാജ് പറയുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...
WP2Social Auto Publish Powered By : XYZScripts.com
error: