നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാന്‍സ് കമ്ബനി അടച്ചുപൂട്ടുന്നു. താരം തന്നെയാണ് വിവരം പങ്കുവെച്ചത്. മാമാങ്കത്തിന്റെ ഡാന്‍സ് സ്റ്റുഡിയോയുടെയും സ്കൂളിന്റെയും പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി അവസാനിക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. നര്‍ത്തകി കൂടിയായ റിമയുടെ സ്വപ്ന പദ്ധതിയായിരുന്നു മാമാങ്കം. ആറു വര്‍ഷം മുന്‍പാണ് ഇത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്ബനിയുടെ പ്രവര്‍ത്തനം തുടരുമെന്നും താരം വ്യക്തമാക്കി. ഒരുപാട് ഓര്‍മകളുള്ള സ്ഥലമാണെന്നും എന്നും അതെല്ലാം ഓര്‍മിക്കപ്പെടുമെന്നും താരം കുറിച്ചു.