ഹൈദരബാദ്:നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. നഗ്മ തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നുവെന്നും പക്ഷേ ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിസള്‍ട്ട് വന്നുവെന്നും അതുകൊണ്ട് വീട്ടില്‍ സ്വയം ക്വറന്റൈനില്‍ കഴിയുകയാണെന്നും നഗ്മ ട്വിറ്ററില്‍ കുറിച്ചു.