17.1 C
New York
Thursday, August 18, 2022
Home Cinema നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി.

നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി.

നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി. ഇന്ന് ചോറ്റാനിക്കരയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു.

രണ്ടു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ അപ്‌സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ആല്‍ബി തൃശൂര്‍ സ്വദേശിയാണ്. പത്തുവര്‍ഷമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആല്‍ബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: