നടന് സുരേഷ് ഗോപി നാളെ ആശുപത്രി വിടും.
ശ്വാസതടസത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് സുരേഷ് ഗോപി നാളെ ആശുപത്രി വിടും.
കഴിഞ്ഞ അഞ്ച് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നും അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു.
ആശുപത്രി വിട്ടശേഷം 10 ദിവസം വിശ്രമവും അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ഥിയായി തൃശുരില്നിന്നു മത്സരിക്കുന്ന സുരേഷ് ഗോപിക്ക് പ്രചരണ രംഗത്ത് ഇത് തിരിച്ചടിയായേക്കും
Facebook Comments