ധീരജ്കുമാറിനെ സി.പി.എം പുറത്താക്കി.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ ധീരജ് കുമാര്‍ പ്രതികരിക്കുകയും പിന്നാലെ കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. സി.പി.എം ചെട്ടിപ്പീടിക ബ്രാഞ്ചംഗമായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സി.പി.എം. നേതൃത്വത്തിന്‍റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചതെന്ന് ധീരജ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.