കണ്ണൂർ: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുളളതിനാല്‍ മത്സരിക്കാനാവില്ലെന്ന് സുധാകരന്‍ കെപിസിസിയോടും ഹൈക്കമാന്‍ഡിനോടും വിവരമറിയിക്കും.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനമെന്നും ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു. മത്സരിക്കാനുള്ള സാവകാശം തനിക്കു കിട്ടിയില്ല. സാവകാശം ലഭിച്ചിരുന്നെങ്കില്‍ ധര്‍മടത്ത് അത്ഭുതങ്ങള്‍ ഉണ്ടാകുമായിരുന്നു. സുധാകരന്‍ പറഞ്ഞു.