ധര്‍മ്മടത്ത് തനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്കെന്ന് നടൻ ജോയ് മാത്യുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരെ മത്സരിക്കുന്ന, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കാണ് തന്റെ വോട്ടെന്ന് നടന്‍ ജോയ് മാത്യു.
വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം.
വിജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങള്‍ ,അവ പൊരുതുവാന്‍ ഉള്ളത്കൂടിയാണ്.
ധര്‍മ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മക്ക് തന്നെയെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.