ധര്‍മടത്ത് മല്‍സരിക്കാന്‍ കെ. സുധാകരനുമേല്‍ സമ്മര്‍ദവുമായി കോൺഗ്രസ് നേതൃത്വം.
സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കരുത്തനായ സ്ഥാനാർഥി ധർമടത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സാധ്യത തള്ളാതെ സുധാകരനും രംഗത്തെത്തി. സ്ഥാനാർഥിത്വത്തെക്കുറിച്ച് ചിന്തിച്ച് ഉടൻ തീരുമാനം പറയാമെന്നും സുധാകരൻ നേതാക്കളെ അറിയിച്ചു. പാർട്ടി ഒറ്റക്കെട്ടായി പറയുമ്പോൾ നിഷേധിക്കാൻ പ്രയാസമുണ്ട്. തയാറെടുപ്പിനുള്ള ആവശ്യത്തിന് സമയം കിട്ടിയില്ലെന്നും സുധാകരൻ പറഞ്ഞു