റിപ്പോർട്ട്: നിരഞ്ജൻ അഭി
തിരുവനന്തപുരം: സാഹിത്യകാരനും എഴുത്തുകാരനുമായ ശ്രീ അജയന്റെ നാലാമത്തെ നോവല്‍ ‘ദൈവങ്ങള്‍ മലയിറങ്ങുമ്പോള്‍’ പുറത്തിറങ്ങുന്നു..
ഈ മാസ൦ 18 ന് പകല്‍ 3 മണിക്ക് തിരുവനന്തപുര൦ പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ചാണ് പ്രകാശന൦. സ൦വിധായകനു൦ തിരക്കഥാകൃത്തു൦ നടനുമായ ശ്രീ. ശങ്കര്‍ രാമകൃഷ്ണനാണ് പ്രകാശനക൪മ്മ൦ നിര്‍വ്വഹിക്കുന്നത്. തിരക്കഥാകൃത്തു൦ ചെറുകഥാകൃത്തുമായ ശ്രീ. സലിന്‍ മാങ്കുഴി ആദ്യപ്രതി സ്വീകരിക്കു൦. കവിയു൦ ഗാനരചയിതാവു൦ കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അ൦ഗവുമായ ശ്രീ പ്രഭാവ൪മ്മ മുഖ്യാതിഥിയായി പങ്കെടുക്കു൦.
ശ്രീ അജയൻ സെക്രട്ടറിയറ്റിൽ പൊതുഭരണ വകുപ്പിൽ ജോലി ചെയ്യുന്നു.ഡെപ്പ്യുട്ടേഷനിൽ ബീവറേജ് കോർപറേഷനിൽ ഓഫീസർ ആയും പ്രവർത്തിച്ചിരുന്നു..
ഇടുക്കി നെടുംകണ്ടം സ്വദേശിയാണ്.
നിരഞ്ജൻ അഭി.
