17.1 C
New York
Friday, September 17, 2021
Home Kerala ദേശീയ സര്‍വേ നടപടികള്‍ക്ക് ജില്ലയില്‍ തുടക്കമായി

ദേശീയ സര്‍വേ നടപടികള്‍ക്ക് ജില്ലയില്‍ തുടക്കമായി

ദേശീയ സര്‍വേ നടപടികള്‍ക്ക്
ജില്ലയില്‍ തുടക്കമായി

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രാജ്യത്ത് ഉടനീളം നടത്തുന്ന സര്‍വ്വേ നടപടികള്‍ക്ക് കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന മേഖലകളില്‍ തുടക്കം കുറിച്ചു.

തൊഴിലും തൊഴിലില്ലായ്മും സംബന്ധിച്ച വിവരശേഖരണത്തിന് ലേബർ ഫോഴ്സ് സർവേ, അസംഘടിത മേഖലയിലെ കാർഷികേതര സംരംഭങ്ങളുടെ വാർഷിക സർവേ, നഗര പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുന്നതിനുള്ള അർബൻ ഫ്രെയിം സർവേ എന്നിവയാണ് നടത്തുന്നത്.

കടനാട്-2, മുളക്കുളം -7, കാഞ്ഞിരപ്പള്ളി-16, ഏറ്റുമാനൂർ -32, ഈരാറ്റുപേട്ട -21എന്നീ തദ്ദേശ സ്ഥാപന വാര്‍ഡുകളിലാണ് ലേബർ ഫോഴ്സ് സർവ്വേ നടക്കുന്നത്.

തിടനാട് -8, വെള്ളാവൂർ-7, നീണ്ടൂർ-7, മുളക്കുളം -10, തൃക്കൊടിത്താനം -7 എന്നീ വാര്‍ഡുകളില്‍ വീടുകൾക്കു പുറമേ വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, മത സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിക്കും.

പുതുപ്പള്ളി, പനച്ചിക്കാട് ഗ്രാമ പഞ്ചായത്തുകളുടെയും വൈക്കം, ചങ്ങനാശേരി, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളുടെയും ഭൂപടം തയ്യാറാക്കുന്നതിന് ഈ പ്രദേശങ്ങളിൽ അർബൻ ഫ്രെയിം സർവേയാണ് നടക്കുന്നത്.

വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റർക്ക് വസ്തുനിഷ്ഠമായ വിവരങ്ങൾ നൽകി പൊതു ജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണമെന്ന് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അജിത് കുമാർ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com