17.1 C
New York
Wednesday, June 16, 2021
Home Kerala ദേശീയപാത 66 : സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ നിർദ്ദേശം

ദേശീയപാത 66 : സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ നിർദ്ദേശം

എറണാകുളം:ദേശീയപാത 66 : സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ നിർദ്ദേശം

ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി.

ഫെബ്രുവരി 15 നകം നടപടികൾ പൂർത്തീകരിക്കാനാണ് നിർദ്ദേശം.

ജില്ലയിൽ മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെ 24 കി.മീറ്റർ നീളത്തിലാണ് സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്.

38.52 ഹെക്ടർ സ്ഥലം കൂടി അധികമായി ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

എട്ട് വില്ലേജുകളിലാണ് പ്രവർത്തികൾ നടക്കുന്നത്.

ചേരാനല്ലൂർ, ഇടപ്പിള്ളി വില്ലേജുകളിലെ നടപടികൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.

ബാക്കിയുള്ള വില്ലേജുകളിൽ സർവേ നടപടികൾ പുരോഗമിക്കുകയാണ്.

പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.

ആഴ്ചയിലൊരിക്കൽ കമ്മിറ്റി അവലോകന യോഗം ചേർന്ന് പുരോഗതി വിലയിരുത്താനും കളക്ടർ നിർദ്ദേശം നൽകി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  “ഫ്ലോറൻസ് നൈറ്റിംഗേലിന്റെ യുഗം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്: ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ....

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍...

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് റ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ടൊറന്റോ, കാനഡ: മിസ്സിസ്സാഗ സീറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവു മായി സ്‌നേഹത്തില്‍...

ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ. ഇസ്രായേൽ അനുകൂല സംഘടനകളും പ്രമുഖ വ്യക്തികളും നൈഡസിന്റെ നിയമനത്തിനെ അഭിനന്ദിച്ചു. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap