17.1 C
New York
Thursday, June 30, 2022
Home Kerala ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; സമീപവാസികളുടെ ആശങ്കയകറ്റണമെന്ന് വളാഞ്ചേരി നഗരസഭ

ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; സമീപവാസികളുടെ ആശങ്കയകറ്റണമെന്ന് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ളവയൽ മണ്ണിട്ട് നികത്തിയ അവസ്ഥയിലാണ്.വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് ദേശീയ പാത കടന്നു പോകുന്നത്.ഇവിടങ്ങളിൽ പാടം മണ്ണിട്ട് നികത്തിയത് കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ.പാടവും വരമ്പും തോടുമെല്ലാം നികത്തുകയോ ഗതി മാറ്റുകയോ ചെയ്തിട്ടുണ്ട്.മഴ ശക്തമായാൽ വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടച്ച അവസ്ഥയാണ്.ഇത് കാരണം വെള്ളം കെട്ടി നിൽക്കാനും വീടുകളിലേക്കും മറ്റും വെള്ളം കയറാനും സാധ്യതയുണ്ട്. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 8 – 4 2022 ന് ചേർന്ന വളാഞ്ചേരി നഗരസഭ ഭരണ സമിതി യോഗ തീരുമാനപ്രകാരം ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.നഗരസഭ ചെയർമാൻ്റെ നിർദ്ദേശപ്രകാരം വെള്ളം ഒഴുകി പോകാൻ നിലവിലെ ഡി.പി.ആർ പ്രകാരംനിലവിലുള്ള ഡ്രൈനേജിന് പുറമെ അഞ്ചോളം ഡ്രൈനേജുകൾ അധികം

സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് നടന്ന് പോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമ്മിക്കുമെന്നും തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ശ്രദ്ധയിൽ പെടുത്തിയിരുന്നു.ഇതിനും പരിഹാരം കാണുമെന്ന് ദേശീയ പാത അധികൃതർ നഗരസഭക്ക് ഉറപ്പ് നൽകിയതായി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു.

പ്രദേശവാസികളുടെ ആശങ്കയകറ്റി മാത്രമേ പ്രവർത്തനം മുന്നോട്ടു പോകൂ എന്നും ചെയർമാൻ പറഞു വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് സ്ഥിരം സമിതി അംഗങ്ങളായ സി. എം .റിയാസ്, മുജീബ് വാലാസി, എൻ.എച്ച്.എ.ഐ ലൈസൺ ഓഫിസർ പി. പി.എം.അഷ്റഫ് , സർവേയർ പി. ഗോപാലകൃഷണൻ, കെ.എൻ.ആർ.ഡെപ്യൂട്ടി പ്രൊട്ടക്റ്റ് മാനേജർ എൻ. സേശു ,എൻ.എച്ച്.എ.ഐ പ്രൊട്ടക്റ്റ് മാനേജർ വീരറെഡ്ഢി ,കൗൺസിലർമാരായ ഇ.പി .അച്ചുതൻ, സദാനന്ദൻ കോട്ടിരി, ഖമറുദ്ധീൻ പാറക്കൽ, ബദരിയ ടീച്ചർ,ബഷീറ നൗഷാദ് ,ഷാഹിന റസാഖ്, താഹിറ ഇസ്മയിൽ,കൃഷി ഓഫിസർ മൃദുൽ വവിനോദ്, അസി എഞ്ചിനീയർ സോജൻ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: