കോട്ടയ്ക്കൽ: ദേശീയപാതയിൽ രണ്ടത്താണി ചെനയ്ക്കൽ ഇറക്കത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഗൃഹനാഥൻ മരിച്ചു. കുടുംബത്തിലെ മറ്റു മൂന്നു പേർക്കു പരുക്കേറ്റു. പറങ്കിമൂച്ചിക്കൽ കളത്തുപുറത്ത് കുഞ്ഞിമുഹമ്മദ് ഹാജി(70) ആണ് മരിച്ചത്.
കോട്ടയ്ക്കലിൽനിന്നു എടപ്പാളിലേക്കു പോകുമ്പോൾ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മറിഞ്ഞാണ് അപകടം. അപകടത്തിൽ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മകൻ അസൈനാർ (42), പേരക്കുട്ടികളായ ഫസ്ന(14), ഹിഷാന (ഏഴ്) എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ഭാര്യ: കദിയ. മറ്റു മക്കൾ: നജ്മുദ്ദീൻ, നൗഷാദലി യമാനി, മുഹമ്മദ് ബഷീർ, ഫാരിസ്.
മരുമക്കൾ: നസീറ, ബുഷ്റാബി, ഖൈറുന്നീസ, സൽമത്ത്, മുഹ്സിന.