17.1 C
New York
Saturday, January 22, 2022
Home Kerala ദൃശ്യയുടെ ശരീരത്തിൽ 22 മുറിവുകളെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ദൃശ്യയുടെ ശരീരത്തിൽ 22 മുറിവുകളെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

മലപ്പുറം:ക്രൂരമായ കൊലപാതകമാണ് ഇന്നലെ എളാട് കൂഴന്തറയില്‍ നടന്നത്. ദൃശ്യയുടെ ശരീരത്തിൽ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു.മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു.ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌ വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ്ണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. മഞ്ചേരിയില്‍ നിന്നും ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ചും നടന്നും ആണ് പ്രതി പെരിന്തല്‍മണ്ണ എത്തിയത്. 2 മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. വീടിനകത്ത് രക്തം കട്ട പിടിച്ചു കിടക്കുന്നുണ്ട്.

പുല്ല് വെട്ടാൻ പണിക്കാരെ കൊണ്ടു പോകുന്നതിനായി അതുവഴിയെത്തിയ വാനിലാണ് ആദ്യം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിക്ക് വച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ശേഷമാണ് ദൃശ്യ മരിച്ചത്. പെരിന്തൽമണ്ണയിലെ പ്രതിയുടെ വീട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന വീട്. മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.

15 കിലോമീറ്ററോളം നടന്നാണ് ദൃശ്യയുടെ വീടിന് അടുത്ത് പ്രതിഎത്തിയത്.
വീടിന് സമീപം പുലരും വരെ ഒളിച്ചിരുന്ന ശേഷം ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടില്‍ കയറി ദൃശ്യയുടെ മുറിയില്‍ കടന്ന് ചെന്ന് കുത്തിക്കൊല്ലുകയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...

വേനല്‍ അതി രൂക്ഷം :അച്ചന്‍കോവില്‍ നദി വറ്റി തുടങ്ങി

അതി രൂക്ഷമായ വേനല്‍ അച്ചന്‍കോവില്‍ നദിയിയെയും വറ്റിച്ചു തുടങ്ങി .കാല വര്‍ഷത്തില്‍ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദിയുടെ പല ഭാഗവും വറ്റി .വനത്തില്‍ നിന്നും തൊണ്ണൂറ് തോടുകള്‍ ചേരുന്ന അച്ചന്‍കോവില്‍ നദി വേനലിന്‍റെ...
WP2Social Auto Publish Powered By : XYZScripts.com
error: