ദൃശ്യം – 3 ൻ്റെ സൂചന നല്കി ജീത്തു ജോസഫ്.*ദൃശ്യം മൂന്നിന്റെ ക്ലൈമാക്സ് താൻ തയ്യാറാക്കിയിട്ടുണ്ട്. ഇത് മോഹൻലാലുമായും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു. അവരും താൽപര്യപ്പെട്ടിട്ടുണ്ട്. ക്ലൈമാക്സിന് ചേരുന്ന കഥ തയ്യാറായാൽ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ സിനിമ ചിത്രീകരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സംവിധായകൻ ജീത്തു ജോസഫ് കോട്ടയത്ത് വ്യക്തമാക്കി.