17.1 C
New York
Wednesday, January 19, 2022
Home Kerala ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയടക്കം പരിശോധിക്കാനുണ്ടെന്ന് കോടതി വ്യക്തമാക്കി.

മുൻ കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കുന്നത് മാറ്റുകയാണെങ്കിൽ അത് വരെ അറസ്റ്റ് ചെയ്യരുത് എന്ന നിർദേശം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷൻകൻ ബി രാമൻ പിള്ള ഉന്നയിച്ചു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്ന് പോലീസ് കോടതിയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

വിചാരണ വൈകിപ്പിക്കാനാണ് ഇപ്പോഴത്തെ കേസെന്നും ഗൗരവ സ്വഭാവമില്ലെന്നുമാണ് ദിലീപിന്റെ വാദം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് പുതിയ കേസ്. ബൈജു പൗലോസിനെതിരേ ദിലീപ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നോട്ടീസിന് നിർദേശിച്ചിരുന്നു. ഇതാണ് പുതിയ കേസിനു കാരണം എന്നും ദിലീപ്‌ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: