17.1 C
New York
Sunday, June 13, 2021
Home Kerala ദക്ഷിണ മൂകാംബി പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ സാധാരണ ദൃഷ്ടിഗോചരമല്ലാത്ത മൂല വിഗ്രഹം നഗ്ന നേത്രങ്ങൾ കൊണ്ട്...

ദക്ഷിണ മൂകാംബി പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ സാധാരണ ദൃഷ്ടിഗോചരമല്ലാത്ത മൂല വിഗ്രഹം നഗ്ന നേത്രങ്ങൾ കൊണ്ട് ഇന്നലെ മുതൽ കാണുമാറായി

കോട്ടയം: ദക്ഷിണ മൂകാംബി പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ സാധാരണ ദൃഷ്ടിഗോചരമല്ലാത്ത മൂല വിഗ്രഹം നഗ്ന നേത്രങ്ങൾ കൊണ്ട് ഇന്നലെ മുതൽ കാണുമാറായി.

കരിങ്കല്ലിൽ സമചതുരാകൃതിയിൽ വെട്ടി താഴ്ത്തിയ കുളത്തിലെ വള്ളിപ്പടർപ്പിനുള്ളിലാണ് മൂല വിഗ്രഹം. കിഴക്കോട്ട് ദർശനമായ ഈ മൂല വിഗ്രഹത്തിന് അഭിമുഖമായി സ്ഥാപിച്ചിട്ടുള്ള പ്രതിബിംബത്തിലാണ് നിത്യനിദാന പൂജകൾ നടത്തിവരുന്നത്.

വളരെ അപൂർവ്വമായി മാത്രമേ മൂല വിഗ്രഹം കാണാൻ സാധിച്ചിട്ടുള്ളു.

ഈ നൂറ്റാണ്ടിൽ ഇത് രണ്ടാം തവണയാണ് വിഗ്രഹം കാഴ്ചപ്പുറത്ത് വരുന്നത്.

ഇതിനു മുൻപ് 1977-ൽ ദുർഗ്ഗാഷ്ടമി നാളിലാണ് വിഗ്രഹം കാണപ്പെട്ടത്.

വിഗ്രഹത്തെ ചൂഴ്ന്ന് നിൽക്കുന്ന ചുണ്ണാമ്പു വള്ളിക്ക് സമാനമായ ചെടിയുടെ ഇലകൾ വാടിക്കരിഞ്ഞതിനെ തുടർന്നാണ് മൂല വിഗ്രഹം കണ്ടത്.

ഇപ്പോഴും ഇടതൂർന്ന് നിന്നിരുന്ന വള്ളിചെടിയുടെ മുകൾ ഭാഗം ഈ മഴക്കാലത്തും കരിഞ്ഞുണങ്ങിയത് ഒരു അത്ഭുത പ്രതിഭാസമായാണ് പഴമക്കാർ പറയുന്നത്.

1977-ലെമഴക്കാലമായ കന്നിമാസത്തിലെ നവരാത്രി കാലത്താണ് നേരത്തെ
ഇങ്ങനെ സംഭവിച്ചിട്ടുള്ളത് .
ഇതേ തുടർന്ന് ചില അശുഭ സൂചനകൾ നാട്ടിൽ ഉണ്ടായി.
ക്ഷേത്രത്തിൽ ചില അഹിതമായ കാര്യങ്ങൾ സംഭവിക്കുന്നതായി നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നു..

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില വ്യവഹാരങ്ങൾ കോടതിയിൽ വരെ യെത്തി നിൽക്കുകയാണ്.

.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap