നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും പാലക്കാട്ട് സിപിഎം വോട്ട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
2016 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്ക് സംഭവിച്ച തോൽവിയുടെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനായ തനിക്കാണ്. തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ആ സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം. പാർട്ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത്. വർഗീയ ശക്തികളെ കൂട്ടുപിടിച്ചത് മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ മുസ്ലിം വോട്ടുകൾ എല്‍ഡിഎഫിന് കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് ചെന്നിത്തല നോക്കേണ്ടത്.
പാലക്കാട്ട് സിപിഎമ്മിന് 2,500 വോട്ട് നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എൽഡിഎഫിന് കുറഞ്ഞ വോട്ടുകൾ എവിടെ പോയി?
കുണ്ടറയിൽ 20,000 വോട്ട് കുറഞ്ഞു. ഇതും വിറ്റതാണോ?
തൃപ്പൂണിത്തുറയിലും എൽഡിഎഫിന് വോട്ടു കുറഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.