തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. 15 ലധികം പേർക്ക് കുത്തേറ്റു
കിളിമാനൂർ പുല്ലയിലാണ് സംഭവം. പുല്ലയിൽ മൊട്ടലുവിള രേവതി ഭനിൽ വി. ബാബു ആണ് മരിച്ചത്. മൊട്ടലുവിളയിലെ വാട്ടർ ടാങ്കിന് സമീപത്തെ മരത്തിലുണ്ടായിരുന്ന തേനീച്ച കൂട് ഇളകിയതോടെയാണ് ആക്രമണമുണ്ടായത്. പ്രദേശ വാസികൾക്കും അതു വഴി പോയവർക്കും തേനീച്ചയുടെ കുത്തേറ്റു.
ദേഹമാസകലം കുത്തേറ്റ ബാബുവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. .