തെറ്റ് ചെയ്തിട്ടില്ലെന്ന പൂർണ ബോധ്യം ഉള്ളതിനാൽ നിയമത്തിന്റെ മുന്നിൽ നിവർന്നുനിൽക്കാൻ സാധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ മൂന്ന് വർഷവും പിണറായി വിജയന്റെ നേതൃത്വത്തിൽ സോളാറുമായി ബന്ധപ്പെട്ട സമരങ്ങളാണ് നടത്തിയത്.
സോളാർ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് അധികാരത്തിൽ കയറിയത്.
എന്നിട്ട് കഴിഞ്ഞ അഞ്ച് വർഷവും എന്തുചെയ്തു.?
മൂന്ന് ഡിജിപിമാർ അന്വേഷിച്ചിട്ടും നടപടിയെടുക്കാൻ സാധിച്ചില്ല.
ഒരു രാഷ്ട്രീയ മര്യാദയുമില്ലാതെ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.
ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെയും ദയനീയ പരാജയം ഞാൻ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.