തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം.
ഒരേ വ്യക്തിയുടെ പേര് നാലും അഞ്ചും സ്ഥലത്ത് ചേർത്തിരിക്കുന്നു.
തെളിവ് സഹിതമാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.
മിക്ക മണ്ഡലങ്ങളിലും ആയിരം മുതൽ അയ്യായിരം വരെ വ്യാജ വോട്ടർമാരെന്നും ആരോപണം.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജ വോട്ടർമാരെ സൃഷ്ടിക്കുന്നതെന്നും ചെന്നിത്തല.
ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്.
വ്യാജ വോട്ടർ പട്ടിക നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആവശ്യപ്പെടും.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ്.