തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള CPM വിമര്‍ശനം കമ്മീഷനെ വരുതിയിലാക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണെന്ന്കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എല്‍.എ.
കള്ളവോട്ട് തടയാനും, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനും, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം ചെറുക്കാനും കമ്മീഷന്‍ ഇതുവരെ നടത്തിയ നീക്കങ്ങളില്‍ കോണ്‍ഗ്രസ്സിന് തൃപ്തിയാണ്. CPM അനുകൂല ഉദ്യോഗസ്ഥന്മാരെ മാത്രം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച് തങ്ങളുടെ താല്‍പ്പര്യം നടപ്പിലാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്പെഷ്യല്‍ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ CPM നടത്തുന്ന ശ്രമങ്ങളില്‍ ഫലപ്രദമായ നടപടികള്‍ കമ്മീഷന്‍ സ്വീകരിക്കണമെന്നും, എല്ലാ ബൂത്തിലും വെബ് ക്യാമറ ഉറപ്പുവരുത്തണമെന്നും കെ.സി.ജോസഫ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.