തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം വര്‍ദ്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി. പി. ജോയി.
രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 45 വയസ്സിന് മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.
കൊവിഡ് രണ്ടാം തരംഗം ഉണ്ടാകാതിരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റും വാക്‌സിനേഷനും ടെസ്റ്റിങ്ങും നടത്തുന്നതിനുള്ള ഊർജ്ജസ്വലമായ പ്രവര്‍ത്തനമാണ് വേണ്ടത്.
ഏതെങ്കിലും ഭാഗത്ത് രോഗം കൂടുന്നതായി കണ്ടാല്‍ അവിടെ നിയന്ത്രണം ശക്തമാക്കണം. ആര്‍ടിപിസിആര്‍ ടെസ്റ്റിങ് ശക്തമാക്കണം.
ആ പ്രദേശത്ത് 45 വയസ്സു കഴിഞ്ഞ എല്ലാവരും വാക്‌സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കൊവിഡ് രോഗത്തില്‍ വന്‍തോതില്‍ വര്‍ദ്ധന ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജയും കഴിഞ്ഞ ദിവസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.