തെരഞ്ഞെടുപ്പിനു മുന്പായി വലിയ ബോംബ് പൊട്ടുമെന്നു പറഞ്ഞവർ തന്നെ അത് എന്താണെന്നു വ്യക്തമാക്കണമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
തെരഞ്ഞെടുപ്പിനു മുന്പായി ബോംബ് പൊട്ടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
എന്റെ കൈയിൽ ബോംബില്ല. ഞാൻ ബോംബ് ഉണ്ടാക്കിയിട്ടില്ല, ഉപയോഗിച്ചിട്ടുമില്ല.
ബോംബ് എന്താണെന്ന് അറിയാമെങ്കിൽ പറഞ്ഞയാൾ തന്നെ അതു വെളിപ്പെടുത്തണം. ബോംബിനേക്കുറിച്ചു പറയുകയും അതിന്റെ വിശദാംശങ്ങൾ പുറത്തു പറയാതിരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.