തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വനം വകുപ്പ് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. ആനയെ എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ച് മീറ്ററിനടുത്ത് ആരെയും അടുപ്പിക്കരുതെന്ന നിബന്ധന പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടാന സംരക്ഷണ സമിതിയുടെ അനുമതി വനംവകുപ്പ് റദ്ദാക്കിയത്. നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടു പോകാന്‍ അനുമതി നല്‍കിയിരുന്നു.