17.1 C
New York
Thursday, October 21, 2021
Home Kerala തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരം ഒഴികെയുള്ള ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ എഴുന്നള്ളിക്കാനാണ് അനുമതി.

2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാമെന്ന നാട്ടാന നിരീക്ഷണ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്ക് ഭാഗികമായി നീക്കിയത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാവ്യപൂർവം അയ്യപ്പന് …….

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് അറുമുഖന്റെയും മുത്തമ്മാളുവിന്റെയും മകനായി എ.അയ്യപ്പൻ ജനിച്ചു. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നീട് പതിനഞ്ച് വയസ്സുള്ളപ്പോൾ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച്...

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സ്വിഗ്ഗി. ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക്...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക.തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ്...

വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം നടത്തി

ഫ്ലോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു പുകൾപെറ്റ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോ ണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ...
WP2Social Auto Publish Powered By : XYZScripts.com
error: