തൃശ്ശൂർ മനക്കോടിയിലെ വീട്ടിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.
സരോജിനി രാമകൃഷ്ണൻ (64) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽ സരോജനിയും ഭർത്താവും മാത്രമാണുണ്ടായിരുന്നത്. ഭർത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന മകൻ ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല.