തൃശ്ശൂർ പൂരം പ്രദർശനത്തിനും അനുമതിയില്ല.
പൂരം എക്സിബിഷൻ എന്ന നിലയിൽ നടത്തുന്ന വാണിജ്യ-ശാസ്ത്ര പ്രദർശനത്തിനാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്.
15 ആനകൾ വീതമുള്ള എഴുന്നള്ളിപ്പിനും അനുമതി നിഷേധിച്ചു.
കോവിഡ് പശ്ചാതലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനാണ് തൃശ്ശൂർ പുരത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരുടെയും വിശദീകരണം.
കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൽ തിരുവമ്പാടി / പാറമേക്കാവ് ദേവസ്വം പ്രതിനിധികളും ഘടകപൂര പ്രതിനിധികളും പങ്കെടുത്തു.
ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, തൃശ്ശൂർ കോർപ്പറേഷൻ മേയർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.