തൃശൂർ : മാർച്ച് 9:തൃശ്ശൂർ പൂരം, തീരുമാനം ഇന്ന്.
മുൻ കാലങ്ങളിലേതുപോലെ പൂരം നടത്താൻ അനുവദിക്കണമെന്ന് ദേവസ്വങ്ങൾ.
നിയന്ത്രണങ്ങളോടെ പൂരം പ്രദർശനവും എഴുന്നള്ളിപ്പുകളും നടത്താൻ അനുമതി വേണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഘടകപൂര കമ്മറ്റികളും പ്രമേയം പാസാക്കി.
പൂരം നടത്തിപ്പു ചർച്ച ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ ഇന്നു യോഗം ചേരും.