തൃശ്ശൂർ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. വി.ആർ.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടിൽ അരുൺ (28), കുളങ്ങര വീട്ടിൽ വിഷ്ണു (20), ഐനിക്കാടൻ വീട്ടിൽ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പിൽ മിഥുൻ (30), ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (26), നെടിയകാലായി ജോബൻ (38), മനക്കുളങ്ങര പറമ്പിൽ നസീർ (52) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
പെൺകുട്ടിയെ പ്രതികൾ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. കേസിൽ ഒന്നാം പ്രതിയായ അരുൺ ചാലക്കുടി സ്റ്റേഷനിൽ രണ്ടു അടിപിടി കേസിലും കൊടകര സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.