തൃശ്ശൂരിലെ ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനം.
ഇരുപതോളം പേർ സംഘം ചേർന്നു നിരവധി തവണ പീഡിപ്പിച്ചു..
പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സംഘവുമാണ് കുട്ടിയെ പീഢിപ്പിച്ചത്.
പ്രതികളെ തിരിച്ചറിഞ്ഞതായി വിവരം.
14 തവണ പീഢനത്തിന് ഇരയായതായാണ് പെൺകുട്ടിയുടെ രഹസ്യമൊഴി.
പീഢനം നടന്നു എന്നത് പോലീസിനു ലഭിച്ച രഹസ്യവിവരമാണ്. എങ്കിലും വീട്ടുകാർക്ക് നേരത്തെ വിവരം അറിയാമായിരുന്നോ, അവർ മറച്ചുവയ്ക്കുകയായിരുന്നോ എന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.
ആളൂർ സ്വദേശികളാണ് പ്രതികളിൽ അധികം പേരെങ്കിലും, മലപ്പുറം എറണാങ്കുളം സ്വദേശികളും സംഘത്തിൽ ഉണ്ടന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.