തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു.
പുത്തൂരിലും കുന്നത്തങ്ങാടിയിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൂരില്‍ കൊങ്ങന്‍പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് രണ്ടു യുവാക്കള്‍ മരിച്ചത്. പുത്തൂര്‍ കുരിശുംമൂല വാഴക്കാലയില്‍ ഉണ്ണികൃഷ്ണന്റെ മകന് രാഹുല്‍ കൃഷ്ണ (അപ്പു – 23), കൊഴുക്കുള്ളി ചീക്കോവ് തച്ചാടിയില്‍ ജയന് മകന് ജിതിന് (26) എന്നിവരാണ് മരിച്ചത്.
കുന്നത്തങ്ങാടിയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരിച്ചു. കാല്‍നട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോള്‍ മകന് ഫ്രാന്‍സിസ് (48) ബൈക്ക് യാത്രക്കാരന് തളിക്കുളം പുതിയ വീട്ടില്‍ കമാലുദ്ദീന്റെ മകന് ബദറുദ്ദീന്‍ (53) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 4.30ന് കുന്നത്തങ്ങാടി സെന്ററിലാണ് അപകടം