കോട്ടയം: തൃക്കൊടിത്താനത്ത് ഇനി പുതിയ പോലീസ് സ്റ്റേഷന്‍ പുതിയതായി പണികഴിപ്പിച്ച കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സബ് ഡിവിഷനിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം 2021 ഫെബ്രുവരി രണ്ടാം തീയതി വൈകിട്ട് ആറിന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ ശ്രീ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ സാന്നിധ്യവും സംസ്ഥാന പോലീസ് മേധാവി ശ്രീ ലോകനാഥ് ബഹ്റ ഐപിഎസ് മുഖ്യപ്രഭാഷണവും നിർവഹിക്കും. കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ജയദേവ് ജി. ഐപിഎസ്. ചങ്ങനാശ്ശേരി ഡിവൈഎസ്പി ശ്രീ. വി. ജോഫി തൃക്കൊടിത്താനം എസ്.എച്ച്.ഒ ശ്രീ അജീബ് ഇ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.എൻ. സുവർണ്ണ കുമാരി വാർഡ് മെമ്പർ ശ്രീമതി. ജാൻസി മാർട്ടിൻ എന്നിവരും പങ്കെടുക്കുന്നു. പുതിയതായി പണികഴിപ്പിച്ച സ്റ്റേഷനിലെ ജയിൽ മുറികൾ ഉൾപ്പെടെ സ്റ്റേഷനും പരിസരവും പൂർണ്ണമായും സി.സി.ടി.വി നിരീക്ഷണത്തിൽ ആയിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സ്സിനും പ്രത്യേകം സെല്ലുകൾ പോലീസ് സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷനിൽ വരുന്ന ഭിന്നശേഷിക്കാർക്ക് പ്രത്യേക സംവിധാനങ്ങളോടുകൂടിയ വിശ്രമ മുറിയും തയ്യാറാക്കിയിട്ടുണ്ട്. താഴത്തെ നിലയിൽ സ്റ്റേഷനിൽ എത്തുന്ന വർക്കുള്ള വിശ്രമമുറി, റിസപ്ഷൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ് ഐ എന്നിവർക്ക് പ്രത്യേകം മുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്, കൂടാതെ കാൻറീൻ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.