17.1 C
New York
Monday, September 27, 2021
Home Kerala തൃക്കാക്കര നഗരസഭ; അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി ഇന്ന് അവിശ്വാസ പ്രമേയ നോട്ടീന് നൽകും.

തൃക്കാക്കര നഗരസഭ; അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി ഇന്ന് അവിശ്വാസ പ്രമേയ നോട്ടീന് നൽകും.

ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. 43 അംഗ നഗരസഭയിൽ 18 അംഗങ്ങളുള്ള പ്രതിപക്ഷം, ഇടഞ്ഞു നിൽക്കുന്ന ചില യു ഡി എഫ് അംഗങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്

പണക്കിഴി വിവാദത്തിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിതാ തങ്കപ്പനെ രാജിവെപ്പിക്കാൻ കോൺഗ്രസിനുള്ളിൽ തന്നെ കരുനീക്കങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ ഇടതുമുന്നണി ഒരുങ്ങുന്നത്. നിലവിൽ 43 സീറ്റിൽ 18 സീറ്റാണ് എൽഡിഎഫിനുള്ളത്. 22 പേരുടെ പിന്തുണ ഉറപ്പാക്കാനായാൽ നഗരസഭയിലെ യു ഡി എഫ് ഭരണം തകരും.

നാല് സ്വതന്ത്രരുടേത് ഉൾപ്പടെ 25 സീറ്റാണ് യുഡിഎഫിനുള്ളത്. ഇതിൽ കോൺഗ്രസ് എ വിഭാഗം നേതാക്കളായ വിഡി സുരേഷ് ,രാധാമണിപ്പിള്ള ഉൾപ്പടെയുള്ള കൗൺസിലർമാർ ചെയർപേഴ്സനെതിരായ അതൃപ്തി പരസ്യപ്പെടുത്തി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കൂടാതെ പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം നടന്നതോടെ ചെയർപേഴ്സനെ മാറ്റണമെന്ന ആവശ്യം മറ്റ് പല കൗൺസിലർമാരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: