തുടർ ഭരണ മെന്ന ഇടതു മുന്നണിയുടെ സ്വപ്നം യാത്ഥാർഥ്യമാകില്ലയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കോട്ടയത്ത് പറഞ്ഞു നിയമ സഭ തെരെഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും udf ആഹ്ളാദത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു അധികാരത്തോട് അടുത്ത് കൊണ്ടിരിക്കുകയാണ് udf .
കാപ്പനെ പടിയിറക്കിയതെന്തിനെന്ന് സി പി എം വ്യക്തമാക്കണം
പതിറ്റാണ്ടുകൾ ആ പാർട്ടിയിൽ ധർമഭടനായി നിലകൊണ്ടയാളാണ് കാപ്പൻ അദ്ദേഹത്തോട് കാണിച്ചത് വഞ്ചനയെന്നു o തിരുവഞ്ചൂർ പറഞ്ഞു udf തികഞ്ഞ ആത്മ വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കോട്ടയം ജില്ലയിലെ പരിപാടികൾ വിശദീ കരിക്കാനാണ് തിരുവഞ്ചൂരും മോൻസ് ജോസഫും അടക്കമുള്ള യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിനെത്തിയത് ഫെബ്രുവരി 14 ന് പാലയിൽ നിന്ന് ഐശ്വര്യ കേരള യാത്ര പര്യടനം ആരംഭിക്കും ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും യാത്രയത് സ്വീകരണം നൽകും കോട്ടയം ടൗണിൽ അന്നു വൈകുന്നേരം 6 മണിക്ക് യാത്ര എത്തി ചേരും