തുടർച്ചയായി മത്സരരംഗത്തുള്ള മുതിർന്ന നേതാക്കളെ സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ കോൺഗ്രസിൽ തീരുമാനം.
എം.എം. ഹസൻ, പാലോട് രവി, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, കെ. ബാബു, കെ സി ജോസഫ് എന്നിവരുൾപ്പെടെ ഒട്ടേറെ പ്രമുഖർക്ക് സീറ്റ് നൽകുന്നതിൽ തീരുമാനമായില്ല
യുവാക്കളും സ്ത്രീകളും ദുർബലവിഭാഗക്കാരും ഉൾപ്പെടുന്ന ജയസാധ്യതയുള്ള അമ്പതു ശതമാനത്തോളം പുതുമുഖങ്ങൾക്ക് പ്രഥമപരിഗണന നൽകണമെന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെടുക്കുക.
ഇന്ന് വൈകുന്നേരത്തോടെ ഏതാണ്ട് ചിത്രം വ്യക്തമാകും.