തുടര്‍ച്ചയായി രണ്ടു പ്രാവശ്യം മത്സരിച്ച് തോറ്റവര്‍ക്കും, ഈ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍പരാജയപ്പെട്ടവര്‍ക്കും ഇത്തവണ സീറ്റ് നല്‍കില്ലെന്ന് യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി അംഗം ഉമ്മന്‍ ചാണ്ടി
തുടര്‍ച്ചയായുള്ള പരാജയം കാണിക്കുന്നത് സ്ഥാനാര്‍ത്ഥിയുടെ ജനപിന്തുണയിലുള്ള കുറവിനെയാണെന്ന വിലയിരുത്തലിലാണ് ഇത്. തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സീറ്റ് വിഭജനത്തില്‍ 50 ശതമാനത്തിലധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും ലഭ്യമാക്കണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.