17.1 C
New York
Monday, January 24, 2022
Home Kerala തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ഫാസിലിനെതിരെ നടപടിയെന്ന് ഫിയോക്ക്

തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ഫാസിലിനെതിരെ നടപടിയെന്ന് ഫിയോക്ക്

തുടര്‍ച്ചയായി ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ഫാസിലിനെതിരെ നടപടിയെന്ന് ഫിയോക്ക്

അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് സിനിമാ തീയേറ്റര്‍ സംഘടനയായ ഫിയോക്ക്.

നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സിനിമാ സംഘടനയാണ് ഫിയോക്ക്.

ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയേറ്റര്‍ കാണില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇനി ഒ.ടി.ടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ വിലക്ക് നേരിടേണ്ടി വരുമെന്നും ഫിയോക്ക് പറഞ്ഞു.ഫിയോക്കിന്റെ പുതിയ സിമിതിയുടെ യോഗത്തിന് ശേഷമാണ് തീരുമാനം.

അടുത്തിടെ ഫഹദ് അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് തീരുമാനം.

ഫഹദ് ഫാസിലുമൊത്ത് നടന്‍ ദിലീപും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ സംസാരിച്ച് സംഘടനയുടെ തീരുമാനം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒടിടിയില്‍ മാത്രം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് ഫഹദ് പറഞ്ഞതെന്നാണ് പുറത്ത് വരുന്ന വിവരം.

അടുത്തിടെ ഫഹദിന്റെതായി പുറത്ത് വന്ന ജോജി, ഇരുള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി യിലായിരുന്നു റിലീസ് ചെയ്തിരുന്നത്.

ലോക്ക്ഡൗണില്‍ പുറത്തിറങ്ങിയ സീയൂ സൂണ്‍ എന്ന ചിത്രവും ഒ.ടി.ടി റിലീസ് ആയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സോളാർ കേസ് ഉമ്മൻ ചാണ്ടിക്ക് , വി എസ് 10 ലക്ഷം നൽകാൻ കോടതി വിധി.

സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ...

ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ...

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വാഹന ക്രമീകരണത്തിലെ അപര്യാപ്തത പരിഹരിക്കണം – നവോദയ

ജിദ്ദ - നീണ്ട ഇടവേളയ്ക്കു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർണമായും തുറക്കാൻ പോകുന്നു . വിദ്യാർഥികളെ സംബന്ധച്ചിടത്തോളം വളരെ സന്തോഷകരമായ വാർത്തയാണ് . എന്നാൽ വിദ്യാർഥികളുടെ യാത്ര സൗകര്യം സംബന്ധിച്ച...

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...
WP2Social Auto Publish Powered By : XYZScripts.com
error: