17.1 C
New York
Friday, June 24, 2022
Home Kerala തീ പൊള്ളലേറ്റ കുടുംബത്തിലെ 4 പേരും മരിച്ചു

തീ പൊള്ളലേറ്റ കുടുംബത്തിലെ 4 പേരും മരിച്ചു

കോഴിക്കോട് ചെക്യാട് തീ പൊള്ളലേറ്റ സംഭവം: കുടുംബത്തിലെ 4 പേരും മരിച്ചു

കോഴിക്കോട് ചെക്യാട് കായലോട്ട് താഴെ തീപ്പൊള്ളലേറ്റ് ഗൃഹനാഥനും മകനും മരിച്ചതിന് പിന്നാലെ ഭാര്യയും ഇളയ മകനും മരിച്ചു.

കായലോട്ട് താഴെ റേഷൻ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന(40)യും ഇളയ മകൻ സ്റ്റെഫിനും(14) ആണ് ഇന്ന് മരിച്ചത്. രാജുവും, 17 വയസ്സുകാരൻ മകൻ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ റീനയും, സ്റ്റെഫിനും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി.

ചൊവ്വാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് രാജുവിനും കുടുംബത്തിനും തീപ്പൊള്ളലേറ്റത്. തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടിൽനിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടിൽത്തന്നെയായിരുന്നു. പുലർച്ചെ രണ്ടരമണിയോടെ വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാൻ പോകുകയായിരുന്ന അയൽവാസികൾ രാജുവിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...

“പാചകപ്പുരയിൽ” ഇന്ന് :- ”ഈത്തപ്പഴക്കേക്ക് ” ( Dates Cake) തയ്യാറാക്കിയത്: നസി കമർ ദുബായ്.

പ്രതിവാര പംക്തിയായ "പാചകപ്പുരയിൽ" ശ്രീമതി നസീറ കമർ നമുക്കായി തയ്യാറാക്കുന്നത് ഏറെ സ്വാദിഷ്ടവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമായ ''ഈത്തപ്പഴക്കേക്ക് " ആണ് ( Dates Cake) ചേരുവകൾ 1 ) കുരുകളഞ്ഞ ഈത്തപ്പഴം: 2 കപ്പ്...

അതിനുശേഷം അവൾ ഉറങ്ങിയിട്ടേയില്ല (കഥ) ✍നിർമല അമ്പാട്ട്

ഓർക്കാപ്പുറത്താണ്അവൾ അയാളെ വീണ്ടും കാണുന്നത്. ഡോക്റ്റർ എങ്ങോട്ടെങ്കിലും ട്രാൻസ്ഫർ വാങ്ങിപോയിക്കാണുമെന്നാണ്അവൾ കരുതിയത് . അയാളെ കണ്ടതുമുതൽ മനസ്സ് അസ്വസ്ഥമായി. മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഓടിയെത്തുന്നു. .. ആശുപത്രിയിൽ മറ്റുസ്റ്റാഫുകളോടൊപ്പം കഴിഞ്ഞ നാളുകളിൽ ഒളി ച്ചുവെച്ച ഈ...

ആരോഗ്യ ജീവിതം (18) – കുമിഴ്

 കുമിഴ് (white Teak ) ഒരു ഇടത്തരം വൃക്ഷമാണ് കുമിഴ് . വിഷരഹിത ശക്തിയും വേദന ശമിപ്പിക്കാനുള്ള കഴിവും കുമിഴിനുള്ള തുകൊണ്ട് ദശമൂല ഔഷധങ്ങളിലെ ഒരു പ്രധാനഘടകമായി കുമിഴിനെ പൂർവികർ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാരക്കുറവുള്ളതും എന്നാൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: