17.1 C
New York
Monday, September 20, 2021
Home Kerala തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം; കോതമംഗലം രൂപത

തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം; കോതമംഗലം രൂപത

മതത്തിന്റെ മറവിൽ സമൂഹത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്ത് സമൂഹത്തിന് നന്മ കാംക്ഷിക്കുന്ന ഏവരും സർവാത്മനാ സ്വീകരിച്ചെന്ന് കോതമംഗലം രൂപത.കല്ലറങ്ങാട്ട് പിതാവിന്റെ ഭാഗത്തുനിന്ന് മതസ്പർദ്ധ ഉണർത്തുന്ന യാതൊന്നും ഉണ്ടായിട്ടില്ലെന്നും സമൂഹത്തിൽ വളർന്നുവരുന്ന തെറ്റായ പ്രവണതകൾക്കെതിരെ അതിസൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം ജാഗ്രതയോടും കൃത്യതയോടും കൂടി നിലപാട് വ്യക്തമാക്കിയതിനെ കോതമംഗലം രൂപതാജാഗ്രതാസമിതി അഭിനന്ദിച്ചു.

സമൂഹത്തിൽ പ്രബലമാകുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷണം നടത്താനോ ലഭ്യമായ തെളിവുകളെ ഗൗരവത്തിലെടുക്കാനോ തുനിയാത്തത് സർക്കാർ തലത്തിലുള്ള ഗുരുതര വീഴ്ചയാണ്. തീവ്രവാദ സ്വഭാവമുള്ള പ്രവർത്തികളെ വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകൾ കേരളത്തിലെ രാഷ്ട്രീയ ധാർമിക നിലവാരത്തകർച്ച വ്യക്തമാക്കുന്നതെന്നും രൂപതാസമിതി വ്യക്തമാക്കി. കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകളുടെ അതിരും വേലിയും നിർണയിച്ചവർ അതിനു മുൻപേ മതത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് അതിരിടാൻ മുന്നിട്ടിറങ്ങേണ്ടതാണ്.

നാടിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയും ആഗ്രഹിക്കുന്നവരും സമൂഹത്തിന്റെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരുമായ അനേകർ മതതീവ്രവാദികളുടെ ക്രൂരത നിറഞ്ഞ സങ്കുചിത മനസ്സിനെ അപലപിക്കുന്നവരാണെന്നും ജാഗ്രതാസമിതി വിലയിരുത്തി.

ആനുകാലിക പ്രതിസന്ധികളിലേക്ക് വെളിച്ചംവീശുന്ന കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവനകളെ തെരുവിലെ ശക്തിപ്രകടനം കൊണ്ടും ഭീഷണി കൊണ്ടും നേരിടാമെന്നത് മിഥ്യാധാരണയാണെന്നും സമിതി പ്രസ്താവിച്ചു. അഭിവന്ദ്യ പിതാക്കന്മാർ നിർഭയം സത്യം സമൂഹത്തോട് വിളിച്ചു പറയണമെന്നും വിശ്വാസസമൂഹം അതിനൊപ്പം നിലകൊള്ളണമെന്നും സമിതി വ്യക്തമാക്കി. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപതാജാഗ്രതാസമിതി, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: