17.1 C
New York
Monday, November 29, 2021
Home Kerala തീരസംരക്ഷണം; മറവന്തുരുത്തില്‍ കണ്ടല്‍ വ്യാപകമാക്കുന്നു

തീരസംരക്ഷണം; മറവന്തുരുത്തില്‍ കണ്ടല്‍ വ്യാപകമാക്കുന്നു

തീരസംരക്ഷണം; മറവന്തുരുത്തില്‍ കണ്ടല്‍ വ്യാപകമാക്കുന്നു

കോട്ടയം:ജലാശയങ്ങളുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടിക്ക് മറവന്തുരുത്ത് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും തീരങ്ങള്‍, മറ്റ് ജലാശയങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടല്‍ ചെടികള്‍ നടുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടല്‍ ദിനാചരണത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്തു.

കൊടൂപാടം പത്തുപറ ഫിഷ് ഫാമില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിനോടനുബന്ധിച്ച് ഫാമിലെ ജലാശയങ്ങളുടെ തീരങ്ങളിലും പരിസരത്തുമായി നൂറ്റമ്പതോളം കണ്ടല്‍ തൈകള്‍ നട്ടു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4, 6, 7, 9, 11, 14 വാര്‍ഡുകളിലും സാമൂഹ്യ വനവത്ക്കരണ വിഭാഗവുമായി ചേര്‍ന്ന് കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനും തുടക്കമായി. ചെറുകണ്ടല്‍, മരുന്ന് കണ്ടല്‍, കടകണ്ടല്‍ എന്നിവയുടെ തൈകളാണ് നട്ടിരിക്കുന്നത്.

ഉപ്പ് കലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇവ നിത്യ ഹരിത സ്വഭാവമുള്ളവയാണ്. ജലത്തില്‍ നിന്നും കരയിലേക്ക് ഉപ്പ് വ്യാപിക്കുന്നത് തടയുന്നതിനും ഓരുജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിനും കണ്ടലിനു കഴിയും. ആയിരം കണ്ടല്‍ തൈകള്‍ നടാനാണ് ലക്ഷ്യമിടുന്നതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി. രമേശ് പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി മധു, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ അജിത്കുമാര്‍, മറിയം ജോയ്സി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: