കേരളത്തിലെ സിനിമാ തീയറ്ററുകൾ ഉടൻ തുറക്കേണ്ടെന്ന് ഫിലിം ചേംബർ യോഗത്തിൽ തീരുമാനം.
50 ശതമാനം കാഴ്ചക്കാരെ വച്ച് തീയറ്ററുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
തീയറ്ററുകൾ തുറക്കാൻ സർക്കാർ സഹായം ആവശ്യമാണെന്നും നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടന വ്യക്തമാക്കി.
അന്യഭാഷ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തീയറ്ററുകൾ തുറക്കില്ല. വിനോദ നികുതി ഒഴിവാക്കണം, വൈദ്യുതി നിരക്കിൽ ഇളവ് വേണം, പ്രദർശന സമയം മാറ്റണം എന്നീ ആവശ്യങ്ങളിൽ സർക്കാർ അനുഭാവ പൂർണമായ നിലപാട് എടുക്കണമെന്നും സമഗ്ര പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ തീരുമാനമുണ്ടാകണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു