17.1 C
New York
Tuesday, September 28, 2021
Home Kerala തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബിലെ വീഡിയോ അനുകരിച്ചു.12 കാരാനായ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബിലെ വീഡിയോ അനുകരിച്ചു.12 കാരാനായ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തീകൊളുത്തി മുടിവെട്ടുന്ന യൂട്യൂബിലെ വീഡിയോ അനുകരിച്ചു.12 കാരാനായ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ എന്ന 12 വയസുകാരനാണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിയിരുന്നു. ഇതിലൂടെയാണ് കുട്ടി വീഡിയോ കാണുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മൂമ്മയും കുട്ടിയുടെ സഹോദരനും മാത്രമാണുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു നല്‍കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: